Аль-МухтасарАль‑Ляйль · 92:1–21

Аль-Мухтасар · Тафсир · на малаялам

الليل

Аль-Ляйль

Ночь · Мекканская · 21 аят

92:1Страница 595

وَٱلَّيۡلِ إِذَا يَغۡشَىٰ ١

Клянусь ночью, когда она покрывает землю!

അല്ലാഹു രാത്രിയെ കൊണ്ടും, ഇരുട്ട് കൊണ്ട് ആകാശത്തിനും ഭൂമിക്കും ഇടയിലുള്ളതെല്ലാം മൂടിക്കളയുന്ന വേളയെ കൊണ്ടും സത്യം ചെയ്തിരിക്കുന്നു.

92:2Страница 595

وَٱلنَّهَارِ إِذَا تَجَلَّىٰ ٢

Клянусь днем, когда он проясняется!

പകൽ മറ നീക്കി പുറത്തു വരികയും പ്രകടമാവുകയും ചെയ്യുന്ന വേളയെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു.

92:3Страница 595

وَمَا خَلَقَ ٱلذَّكَرَ وَٱلۡأُنثَىٰٓ ٣

Клянусь Тем, Кто создал мужчину и женщину!

രണ്ട് വിഭാഗം പേരെ -പുരുഷനെയും സ്ത്രീയെയും- സൃഷ്ടിച്ചതിനെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു.

92:4Страница 595

إِنَّ سَعۡيَكُمۡ لَشَتَّىٰ ٤

Ваши стремления различны.

അല്ലയോ ജനങ്ങളേ! തീർച്ചയായും നിങ്ങളുടെ പ്രവർത്തനങ്ങൾ വ്യത്യസ്തമാണ്. അതിൽ സ്വർഗപ്രവേശനത്തിന് കാരണമാകുന്ന സൽകർമ്മങ്ങൾ ഉണ്ട്; നരക പ്രവേശനത്തിന് കാരണമാകുന്ന തിന്മകളും ഉണ്ട്.

92:5Страница 595

فَأَمَّا مَنۡ أَعۡطَىٰ وَٱتَّقَىٰ ٥

Тому, кто отдавал должное (или раздавал милостыню) и был богобоязнен,

എന്നാൽ ആരെങ്കിലും തൻ്റെ മേൽ ബാധ്യതയായ ദാനങ്ങൾ -സകാത്തും കുടുംബചിലവുകളും പാപത്തിന് പശ്ചാത്താപമായുമുള്ള ദാനങ്ങളും- നിർവ്വഹിക്കുകയും, അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങളെ സൂക്ഷിച്ച് വിട്ടു നിൽക്കുകയും ചെയ്തുവോ;

92:6Страница 595

وَصَدَّقَ بِٱلۡحُسۡنَىٰ ٦

кто признавал наилучшее (свидетельство единобожия или Рай),

അല്ലാഹു അവന് പകരം നൽകുമെന്ന് വാഗ്ദാനം ചെയ്ത (സ്വർഗമെന്ന പ്രതിഫലത്തെ) സത്യപ്പെടുത്തുകയും ചെയ്തുവോ;

92:7Страница 595

فَسَنُيَسِّرُهُۥ لِلۡيُسۡرَىٰ ٧

Мы облегчим путь к легчайшему (к праведным деяниям).

അവന് നാം സൽകർമ്മങ്ങളും, അല്ലാഹുവിൻ്റെ മാർഗത്തിലുള്ള ദാനവും എളുപ്പമാക്കി കൊടുക്കുന്നതാണ്.

92:8Страница 595

وَأَمَّا مَنۢ بَخِلَ وَٱسۡتَغۡنَىٰ ٨

А тому, кто был скуп и полагал, что ни в чем не нуждается,

എന്നാൽ ആരെങ്കിലും നിർബന്ധമായും ചിലവഴിക്കേണ്ട വിഷയങ്ങളിൽ പിശുക്ക് കാണിക്കുകയും, തൻ്റെ സമ്പാദ്യം കൊണ്ട് അല്ലാഹുവിൻ്റെ സഹായത്തിൽ നിന്ന് ധന്യത നടിക്കുകയും, അവൻ്റെ ഔദാര്യത്തിൽ നിന്ന് ചോദിക്കാതിരിക്കുകയും;

92:9Страница 595

وَكَذَّبَ بِٱلۡحُسۡنَىٰ ٩

кто счел ложью наилучшее (свидетельство единобожия или Рай),

അല്ലാഹു പകരമായി നൽകുമെന്ന് വാഗ്ദാനം ചെയ്തിട്ടുള്ളതിനെയും അല്ലാഹുവിൻ്റെ മാർഗത്തിലുള്ള ദാനധർമ്മത്തിനുള്ള പ്രതിഫലത്തെയും കളവാക്കുകയും ചെയ്തുവോ

92:10Страница 595

فَسَنُيَسِّرُهُۥ لِلۡعُسۡرَىٰ ١٠

Мы облегчим путь к тягчайшему (к злу и наказанию).

അവന് നാം തിന്മ പ്രവർത്തിക്കാൻ എളുപ്പം നൽകുന്നതാണ്; നന്മ പ്രവർത്തിക്കുന്നത് പ്രയാസകരവുമാക്കുന്നതാണ്.

92:11Страница 595

وَمَا يُغۡنِي عَنۡهُ مَالُهُۥٓ إِذَا تَرَدَّىٰٓ ١١

Не спасет его достояние, когда он падет (в Геенну или погибнет).

അവൻ നശിക്കുകയും നരകത്തിൽ പ്രവേശിക്കുകയും ചെയ്താൽ അവൻ്റെ സമ്പാദ്യം അവന് യാതൊരു ഉപകാരവും ചെയ്യുന്നതല്ല.

92:12Страница 595

إِنَّ عَلَيۡنَا لَلۡهُدَىٰ ١٢

Воистину, Нам надлежит вести прямым путем.

സത്യത്തിൻ്റെ വഴി അസത്യത്തിൽ നിന്ന് വേർതിരിച്ചു വിശദീകരിച്ചു നൽകൽ നമ്മുടെ ബാധ്യതയാകുന്നു.

92:13Страница 595

وَإِنَّ لَنَا لَلۡأٓخِرَةَ وَٱلۡأُولَىٰ ١٣

Нам же принадлежат жизнь Последняя и первая.

തീർച്ചയായും ഐഹികജീവിതവും പാരത്രിക ജീവിതവും നമുക്കുള്ളത് തന്നെയാകുന്നു. നാം ഉദ്ദേശിക്കുന്ന രൂപത്തിൽ അതിൽ നാം മാറ്റത്തിരുത്തലുകൾ വരുത്തുന്നതാണ്. ഞാനല്ലാത്ത മറ്റൊരാൾക്കും അതിന് സാധിക്കുകയില്ല തന്നെ.

92:14Страница 595

فَأَنذَرۡتُكُمۡ نَارٗا تَلَظَّىٰ ١٤

Я предостерег вас от пылающего Огня.

അല്ലയോ ജനങ്ങളേ! നിങ്ങൾ അല്ലാഹുവിനെ ധിക്കരിക്കുകയാണെങ്കിൽ ആളിക്കത്തുന്ന നരകത്തെ കുറിച്ച് -ഞാനിതാ- നിങ്ങൾക്ക് താക്കീത് നൽകിയിട്ടുണ്ട്.

92:15Страница 596

لَا يَصۡلَىٰهَآ إِلَّا ٱلۡأَشۡقَى ١٥

Войдет в него только самый несчастный,

ആ നരകത്തിൻ്റെ ചൂട് അങ്ങേയറ്റം ദൗർഭാഗ്യവാനായ വ്യക്തിയല്ലാതെ അനുഭവിക്കുകയില്ല; (ഇസ്ലാം) സ്വീകരിക്കാത്തവരാകുന്നു അവർ.

92:16Страница 596

ٱلَّذِي كَذَّبَ وَتَوَلَّىٰ ١٦

который считает истину ложью и отворачивается.

റസൂൽ -ﷺ- കൊണ്ടു വന്ന (ഇസ്ലാമിനെ) നിഷേധിക്കുകയും, അല്ലാഹുവിൻ്റെ കൽപ്പന അനുസരിക്കുന്നതിൽ നിന്ന് തിരിഞ്ഞു കളയുകയും ചെയ്തവർ.

92:17Страница 596

وَسَيُجَنَّبُهَا ٱلۡأَتۡقَى ١٧

Отдален от него будет самый богобоязненный,

ജനങ്ങളിൽ ഏറ്റവും അല്ലാഹുവിനെ സൂക്ഷിച്ചിരുന്ന വ്യക്തി -അബൂബക്ർ സിദ്ധീഖ്- അതിൽ നിന്ന് അകറ്റപ്പെടുന്നതാണ്.

92:18Страница 596

ٱلَّذِي يُؤۡتِي مَالَهُۥ يَتَزَكَّىٰ ١٨

который раздает свое имущество, очищаясь,

തിന്മകളിൽ നിന്ന് സ്വന്തത്തെ ശുദ്ധീകരിക്കുന്നതിനായി തൻ്റെ സമ്പാദ്യം നന്മയുടെ വഴികളിൽ ചിലവഴിച്ച വ്യക്തി.

92:19Страница 596

وَمَا لِأَحَدٍ عِندَهُۥ مِن نِّعۡمَةٖ تُجۡزَىٰٓ ١٩

и всякую милость возмещает сполна

അവൻ തൻ്റെ സമ്പാദ്യത്തിൽ നിന്ന് ദാനം ചെയ്യുന്നത് -താൻ ചെയ്തു കൊടുത്ത ഒരു ഉപകാരത്തിൻ്റെ പേരിൽ- പകരമെന്തെങ്കിലും നേടാൻ വേണ്ടിയല്ല.

92:20Страница 596

إِلَّا ٱبۡتِغَآءَ وَجۡهِ رَبِّهِ ٱلۡأَعۡلَىٰ ٢٠

только из стремления к Лику своего Всевышнего Господа.

തൻ്റെ സമ്പാദ്യം ചിലവഴിക്കുന്നത് കൊണ്ട് -അല്ലാഹുവിൻ്റെ സൃഷ്ടികളെയല്ല-; മറിച്ച് തൻ്റെ രക്ഷിതാവിൻ്റെ തിരുവദനമത്രെ അദ്ദേഹം ഉദ്ദേശിക്കുന്നത്.

92:21Страница 596

وَلَسَوۡفَ يَرۡضَىٰ ٢١

И он непременно будет удовлетворен.

അല്ലാഹു അദ്ദേഹത്തിന് നൽകുന്ന മാന്യമായ പ്രതിഫലത്തിൽ അദ്ദേഹം തൃപ്തിപ്പെടുന്നതാണ്.

Текст: Quranic Universal Library (Tarteel) через spa5k/tafsir_api (MIT), в зафиксированной версии. Аяты: Quran Foundation. Источники и лицензии

Содержание

Аят аль-Курси36Аль-Кахфстр. 42джуз 15Бухари 1Муслим 2999

Вид

Тема
Размер текста
Вид

Read in English