Al-Mukhtasar · Tafsir · in Malayalam
Al-Baqarah 2:286
2:286Page 49
لَا يُكَلِّفُ ٱللَّهُ نَفۡسًا إِلَّا وُسۡعَهَاۚ لَهَا مَا كَسَبَتۡ وَعَلَيۡهَا مَا ٱكۡتَسَبَتۡۗ رَبَّنَا لَا تُؤَاخِذۡنَآ إِن نَّسِينَآ أَوۡ أَخۡطَأۡنَاۚ رَبَّنَا وَلَا تَحۡمِلۡ عَلَيۡنَآ إِصۡرٗا كَمَا حَمَلۡتَهُۥ عَلَى ٱلَّذِينَ مِن قَبۡلِنَاۚ رَبَّنَا وَلَا تُحَمِّلۡنَا مَا لَا طَاقَةَ لَنَا بِهِۦۖ وَٱعۡفُ عَنَّا وَٱغۡفِرۡ لَنَا وَٱرۡحَمۡنَآۚ أَنتَ مَوۡلَىٰنَا فَٱنصُرۡنَا عَلَى ٱلۡقَوۡمِ ٱلۡكَٰفِرِينَ ٢٨٦
Allāh does not charge a soul except [with that within] its capacity. It will have [the consequence of] what [good] it has gained, and it will bear [the consequence of] what [evil] it has earned. "Our Lord, do not impose blame upon us if we have forgotten or erred. Our Lord, and lay not upon us a burden like that which You laid upon those before us. Our Lord, and burden us not with that which we have no ability to bear. And pardon us; and forgive us; and have mercy upon us. You are our protector, so give us victory over the disbelieving people."1
അല്ലാഹു ഒരാളോടും അയാളുടെ കഴിവിൽ പെട്ടതല്ലാത്ത പ്രവർത്തനങ്ങൾ ചെയ്യാൻ നിർബന്ധിക്കുകയില്ല. അല്ലാഹുവിൻറെ ദീൻ നിലകൊള്ളുന്നത് എളുപ്പത്തിന്മേലാണ്. അതിൽ യാതൊരു പ്രയാസവുമില്ല. ആര് നന്മ പ്രവർത്തിച്ചാലും അവൻ പ്രവർത്തിച്ചതിൻറെ പ്രതിഫലം ഒരു കുറവുമില്ലാതെ അവനുതന്നെയാകുന്നു. ആര് തിന്മ പ്രവർത്തിച്ചാലും ഒരു കുറവുമില്ലാതെ അതിൻറെ ശിക്ഷയും അവൻ്റെ മേൽ തന്നെയാകുന്നു. മറ്റാരും അതേറ്റെടുക്കുകയില്ല തന്നെ. അല്ലാഹുവിൻ്റെ റസൂലും (അല്ലാഹുവിൽ) വിശ്വസിച്ചവരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങൾ മറന്നുപോകുകയോ, ഞങ്ങളുടെ ഉദ്ദേശത്തോടെയല്ലാതെ വാക്കുകളിലോ പ്രവർത്തിയിലോ ഞങ്ങൾക്ക് തെറ്റുപറ്റുകയോ ചെയ്തുവെങ്കിൽ ഞങ്ങളെ നീ ശിക്ഷിക്കരുതേ. ഞങ്ങളുടെ റബ്ബേ! അതിക്രമം പ്രവർത്തിച്ച യഹൂദരെ ശിക്ഷിച്ചു കൊണ്ട് അവർക്ക് മേൽ ചുമത്തിയതു പോലുള്ള ഭാരങ്ങൾ ഞങ്ങൾക്ക് മേൽ നീ ചുമത്തരുതേ! ഞങ്ങളുടെ റബ്ബേ! ഞങ്ങൾക്ക് കഴിവില്ലാത്ത കൽപനകളും വിരോധങ്ങളും ഞങ്ങളെ നീ വഹിപ്പിക്കരുതേ. ഞങ്ങളുടെ പാപങ്ങൾ നീ മാപ്പാക്കുകയും, ഞങ്ങൾക്ക് പൊറുത്തു തരികയും, നിൻറെ ഔദാര്യത്താൽ ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ. നീയാണ് ഞങ്ങളുടെ രക്ഷാധികാരിയും ഞങ്ങളുടെ സഹായിയും. അതുകൊണ്ട് നിന്നെ നിഷേധിച്ച ജനങ്ങൾക്കെതിരെ നീ ഞങ്ങളെ സഹായിക്കേണമേ.
Text: Quranic Universal Library (Tarteel), via spa5k/tafsir_api (MIT), at a fixed version. The ayahs: Quran Foundation. Sources and licences